|    Oct 18 Wed, 2017 4:53 pm
FLASH NEWS

ജിഎസ്ടി: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി

Published : 10th August 2017 | Posted By: fsq

 

പത്തനംതിട്ട: രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വന്ന് ഒരുമാസം പിന്നിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ ഗുണദോഷ വശങ്ങളുടെ യഥാര്‍ഥ ചിത്രം സമൂഹത്തിന് ബോധ്യപ്പെടുന്നതിന് സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍                     സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതുമൂലമുള്ള സാങ്കേതിക- പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേരളത്തില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വന്‍കിട കമ്പനികള്‍ ഉത്പന്നങ്ങള്‍ വിലക്കുറവ് നല്‍കാത്തത് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് വിലകുറയ്്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ ഉല്‍പന്നങ്ങളുടെയും യഥാര്‍ഥ വില്‍പന വില പ്രസിദ്ധപ്പെടുത്താന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഉല്‍പന്നങ്ങളുടെ വില ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക