|    Jan 24 Tue, 2017 10:52 am
FLASH NEWS

ജിഎസ്ടി; സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര നിരക്ക് 14 ശതമാനം

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജിഎസ്ടി)യില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര നിരക്ക് 14 ശതമാനമായി നിശ്ചയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. അതേസമയം, 14 ശതമാനമെന്ന നിരക്ക് കേരളത്തിന് അപര്യാപ്തമാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക 20 ശതമാനമെങ്കിലും ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതിനിരക്ക് നിശ്ചയിക്കല്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. യോഗം നാളെ അവസാനിക്കും.  ചരക്കുസേവന നികുതി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  നവംബര്‍ 22നകം അഭിപ്രായ സമന്വയമുണ്ടാക്കി സെന്‍ട്രല്‍ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നീ ബില്ലുകള്‍ നവംബര്‍ 16ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക