|    Oct 17 Tue, 2017 10:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി : വ്യാപാരികള്‍ക്ക് പഴയ നിരക്ക് അനുവദിക്കണം

Published : 20th June 2017 | Posted By: fsq

 

കോഴിക്കോട്: കടകളില്‍ ജുലൈ ഒന്നു വരെ ചരക്കുകള്‍ സ്‌റ്റോക്കുള്ള വ്യാപാരികള്‍ക്ക് പഴയ നിരക്കും വാറ്റ് സമ്പ്രദായവും തുടരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. വാറ്റു സമ്പ്രദായമുള്ള കച്ചവടക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സമയം നീട്ടണം. അല്ലാത്തപക്ഷം അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം നേരിടും. കേരളം ആരോഗ്യരംഗത്ത് പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരം അവസ്ഥ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാവും.  ഇതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രിക്ക് വ്യാപാരികള്‍ നിവേദനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക