|    Jul 16 Mon, 2018 10:28 am

ജിഎസ്ടി: വിലവര്‍ധനവിന്റെ പേരില്‍ വ്യാപാരികളെ പഴിക്കരുതെന്ന് ടി നസിറുദ്ദീന്‍

Published : 14th September 2017 | Posted By: fsq

 

കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയിലെ വ്യാപാരദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയാല്‍ നൂറോളം സാധനങ്ങള്‍ക്ക് വില കുറയുമെന്ന്് വന്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍, വില കുറയാന്‍ സാധ്യതയുള്ള സാധനങ്ങള്‍ക്ക് വീണ്ടും സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ച് ഉത്തരവാദിത്വം കച്ചവടക്കാരുടെ മേല്‍ പഴിചാരുന്ന സമീപനം അംഗീകരിക്കില്ല. വാടക കുടിയാന്‍ നിയമം ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്നു നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ രാജു അപ്‌സര, ദേവസ്യ മേച്ചേരി, മാരിയില്‍ കൃഷ്ണന്‍നായര്‍, പി എ എം ഇബ്രാഹീം, കെ വി അബ്ദുല്‍ ഹമീദ്, തോമസുകുട്ടി, സേതുമാധവന്‍, ബാബു കോട്ടയില്‍, എ ജെ ഷാജഹാന്‍, വിനോദ് കൊടുങ്ങല്ലൂര്‍, അബ്ദുല്‍ ഖാദര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, ഖജാഞ്ചി ഇ ഹൈദ്രു, ജോജിന്‍ ടി ജോയി, കുഞ്ഞിരായിന്‍ ഹാജി, കെ ടി ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, ഡോ. മാത്യു തോമസ്, വിജയന്‍ കുടിലില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss