|    May 25 Fri, 2018 5:12 am
FLASH NEWS
Home   >  National   >  

ജിഎസ്ടി വരുന്നതോടെ ട്രയിന്‍ എസി നിരക്കുകള്‍ ഉയരും

Published : 22nd June 2017 | Posted By: G.A.G

ന്യൂഡല്‍ഹി: അടുത്തമാസം ഒന്നു മുതല്‍ ചരക്ക് സേവന നികുതി(ജിഎസ്ടി) നിലവില്‍ വരുന്നതോടെ ട്രയിന്‍ എസി ടിക്കറ്റ്, ഫസ്റ്റ്ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ നേരിയ വര്‍ധനയുണ്ടാകും. ജിഎസ്ടി വരുന്നതോടെ സേസവ നികുതി 4.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയരുന്നതോടെയാണിത്. 2000 രൂപയുടെ ടിക്കറ്റാണ് ഇതുവരെ എടുത്തിരുന്നതെങ്കില്‍ ഇനിമുതല്‍ 2010 രൂപ നല്‍കേണ്ടി വരുമെന്ന് മുതിര്‍ന്ന റയില്‍വേ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജി.എസ്ടി നടപ്പാക്കുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നടപ്പാക്കുന്നതിനായി റയില്‍വേ കണ്‍സല്‍ട്ടന്റിനെ നിയോഗിച്ചിട്ടുണ്ട്. അതു കൂടാതെ ഓരോ സോണിലും പ്രിന്‍സിപ്പല്‍ ഓഫീസറെയും നിയമിച്ചു. അവരാവും ജിഎസ്ടിയുണ്ടാക്കുന്ന മാറ്റങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പുവരുത്തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന നടപടി റയില്‍വേയുടെ ഐ.ടി വിഭാഗമായ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss