|    Oct 23 Mon, 2017 7:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി റിട്ടേണ്‍ തയ്യാറാക്കാന്‍ ഓഫ്‌ലൈന്‍ സംവിധാനം

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: ജിഎസ്ടി നിയമപ്രകാരം വ്യാപാരികള്‍ സമര്‍പ്പിക്കേണ്ട ജിഎസ്ടിആര്‍-1 റിട്ടേണ്‍ തയ്യാറാക്കാനുള്ള ഓഫ്‌ലൈന്‍ സംവിധാനം ലഭ്യമായിത്തുടങ്ങിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍ തയ്യാറാക്കാനുള്ള ഓഫ്‌ലൈന്‍ സംവിധാനം ംംം.ഴേെ.ഴീ്. ശിലെ ഹോം പേജിലെ ഡൗണ്‍ലോഡ് ലിങ്കില്‍ വ്യാപാരികള്‍ക്ക് ലഭ്യമാണ്. ഓഫ്‌ലൈന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനും, റിട്ടേണ്‍ തയ്യാറാക്കാനുമുള്ള സാങ്കേതിക വിവരങ്ങള്‍ വെബ്‌സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്.  ഓഫ്‌ലൈന്‍ സംവിധാനത്തില്‍ വ്യപാരികള്‍ക്ക് ഒറ്റത്തവണ 19000 ഇന്‍വോയ്‌സ് വിവരങ്ങള്‍വരെ ഉള്‍പ്പെടുത്താന്‍ കഴിയും. ജൂലൈ, ആഗസ്ത് മാസങ്ങളിലെ റിട്ടേണ്‍ വ്യാപാരികള്‍ യഥാക്രമം സപ്തംബര്‍ അഞ്ച്, 20 തിയ്യതികള്‍ക്ക് മുമ്പായി സമര്‍പ്പിക്കണം. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ വ്യാപാരികള്‍ സമര്‍പ്പിക്കേണ്ട താല്‍ക്കാലിക ജിഎസ്ടിആര്‍-3 ബി റിട്ടേണ്‍ യഥാക്രമം ആഗസ്ത് 20നും സപ്തംബര്‍ 20നും മുമ്പായി സമര്‍പ്പിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക