|    Jul 19 Thu, 2018 11:42 am
FLASH NEWS

ജിഎസ്ടി റിട്ടേണ്‍സ്; ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ടാക്‌സ് പ്രാക്ടീഷണര്‍മാര്‍

Published : 24th September 2017 | Posted By: fsq

 

പാലക്കാട്: ജിഎസ്ടിയുമായി ബന്ധപ്പട്ടെ നെറ്റ്‌വര്‍ക്കിങ് സംവിധാനം ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അതുകൊണ്ട് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയ്യതി ദീര്‍ഘിപ്പിക്കണമെന്നും കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനുള്ള തിയ്യതി ഒക്ടോബര്‍വരെ നീട്ടിയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍ ചെയര്‍മാനും ഇതു വ്യക്തമാക്കിയിരുന്നു. എന്നാല്‍, സപ്തംബര്‍ 20നു ശേഷം ആഗസ്ത് മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ലേറ്റ് ഫീയായി ഒരു ദിവസത്തിന് 200രൂപ വച്ച് ഈടാക്കുകയാണെന്ന് ഭാരവാഹികല്‍ ആരോപിച്ചു. ഇതു ശരിയല്ല. ജിഎസ്ടിയുമായി ബന്ധപ്പെട്ട നെറ്റ്‌വര്‍ക്ക് സംവിധാനം ഇപ്പോഴും പ്രവര്‍ത്തക്ഷമമായിട്ടില്ല. ലേറ്റ് ഫീ നല്‍കിയും റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് കരുതിയാല്‍ അതും നടക്കുന്നില്ല. കഴിഞ്ഞദിവസവും ഇന്നലെയുമായി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈയൊരു സാഹചര്യത്തില്‍ ജിഎസ്ടി നെറ്റ്‌വര്‍ക്കിങ് സംവിധാനം കാര്യക്ഷമമമാവുന്നതു വരെ ലേറ്റ് ഫീ ഒഴിവാക്കണം. ഡിസംബര്‍വരെ ജിഎസ്ടി റിട്ടേണില്‍ യാതൊരു വിധത്തിലുള്ള ഫൈനോ പെനാല്‍ട്ടിയോ ഈടാക്കില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, ജിഎസ്ടി നെറ്റ് വര്‍ക്കിങ് പരിഹരിക്കുന്നതുവരെ ലേറ്റ് ഫീ ഈടാക്കരുതെന്ന് രാജസ്ഥാന്‍ കോടതിയുടെ വിധിയും ഉണ്ട്. എന്നാലിതിന് ഘടകവിരുദ്ധമായാണ് ഇപ്പോള്‍ ലേറ്റ് ഫീ ഈടാക്കുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഡീലര്‍മാര്‍ക്ക് പല സംശയങ്ങളുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതുവരെ ലേറ്റ് ഫീ ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം ഗണേശന്‍, ജനറല്‍ സെക്രട്ടറി വി എന്‍ അനില്‍, വി പ്രശാന്ത്, എം മുഹമ്മദ് ശരീഫ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss