|    Oct 23 Mon, 2017 12:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി: ഭക്ഷ്യ എണ്ണയ്ക്കും കോഴിക്കും വിലകൂടും

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ സാധാരണക്കാരന് ചില ഭക്ഷ്യവസ്തുക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരും. ഭക്ഷ്യ എണ്ണകള്‍, കോഴിയിറച്ചി, മസാലസാധനങ്ങള്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ നികുതി നല്‍കേണ്ടിവരുക.
അതേസമയം, ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവയ്ക്ക് വില കുറയാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നാലുതരത്തിലുള്ള നികുതിനിരക്കുകളാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. 6, 12, 18, 26 ശതമാനമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത നിരക്കുകള്‍.
ഇപ്പോള്‍ മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ നികുതി ചുമത്തിയിരുന്ന വസ്തുക്കള്‍ക്ക് ആറും, ഒമ്പതു മുതല്‍ 15 ശതമാനം വരെയുള്ളവയ്ക്ക് 12ഉം, 15 മുതല്‍ 21 ശതമാനത്തിനും മേലുള്ളവയ്ക്ക് 26 ശതമാനവും നികുതി ചുമത്താനാണ് പുതിയ നിര്‍ദേശം. ഇതനുസരിച്ച് നിലവില്‍ നാലുശതമാനം നികുതി ചുമത്തിയിരുന്ന കോഴിയിറച്ചിക്കും അഞ്ചു ശതമാനം നികുതിയുള്ള സംസ്‌കരിച്ച എണ്ണ, എള്ളെണ്ണ, കടലെണ്ണ, കുരുമുളക്, എണ്ണക്കുരു എന്നിവയ്ക്കും മൂന്നു ശതമാനം നികുതിയുള്ള മഞ്ഞള്‍, ജീരകം എന്നിവയ്ക്കും ആറുശതമാനം നികുതി നല്‍കേണ്ടിവരും. ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്കു—ള്ള നികുതി 29ല്‍ നിന്ന് 26 ശതമാനമായി കുറയും. ഇപ്പോള്‍ 25 ശതമാനം നികുതിയുള്ള ഗ്യാസ് സ്റ്റൗ, ബര്‍ണര്‍, കൊതുകുതിരി, കീടനാശിനി എന്നിവയുടെ നികുതി ഒരുശതമാനം കൂടും. സര്‍ക്കാര്‍ മുന്നോട്ടുവച്ച നികുതിനിരക്ക് നിര്‍ദേശങ്ങൡ അന്തിമ തീരുമാനമെടുക്കുന്നത് അടുത്ത മാസം നടക്കുന്ന ജിഎസ്ടി കൗണ്‍സിലിലായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക