|    Oct 17 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഎസ്ടി : ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് കരാറുകാര്‍

Published : 7th September 2017 | Posted By: fsq

 

കോട്ടയം: നികുതിദായകരും നികുതി സമാഹരിച്ച് നല്‍കുന്ന ഡീലര്‍മാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈമാസം ഒമ്പതിന് ഹൈദരാബാദില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തയ്യാറാവണമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ജിഎസ്ടിഎന്‍ സോഫ്റ്റ്‌വെയറിലെ തകരാറുമൂലം റിട്ടേണുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. ഇതുമൂലം പ്രതിദിനം 600 രൂപ പിഴ നല്‍കേണ്ടിവരികയാണ്. ഒരുമാസത്തെ പിഴ ഒഴിവാക്കിയതുകൊണ്ടോ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടിയതുകൊണ്ടോ പ്രശ്‌നം തീരുന്നില്ല. സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കരാറുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാറുകാര്‍ മുന്‍കൂട്ടി നികുതി അടയ്‌ക്കേണ്ടിവരുന്നുവെങ്കിലും അത് ഉപഭോക്താക്കളില്‍നിന്നു തിരികെ ഈടാക്കാന്‍ കഴിയുന്നില്ല. നിര്‍മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളും പൊതു ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും കരാറുകാരുടെ ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി നല്‍കാന്‍ തയ്യാറാവുന്നില്ല. എംആര്‍പിയേക്കാള്‍ കൂടിയ നിരക്കുകള്‍ ഈടാക്കരുതെന്ന ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശം വ്യാപകമായി ലംഘിക്കപ്പെടുകയാണ്. വില്‍പ്പനകേന്ദ്രങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുമില്ല. ആഡംബരവസ്തുക്കള്‍ക്കുള്ള 28 ശതമാനം നികുതിയാണു നിര്‍മാണവസ്തുക്കള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്. ഇതു നിര്‍മാണമേഖലയിലെ മൂലധനനിക്ഷേപം ഗണ്യമായി കുറയ്ക്കുമെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, വൈസ് പ്രസിഡന്റ് മാത്യു പായിക്കാടന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss