|    Jan 20 Fri, 2017 11:45 pm
FLASH NEWS

ജിഎസ്ടി ബില്‍: സംസ്ഥാനങ്ങളുടെ യോഗത്തില്‍ സമവായം

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്ക് സേവനനികുതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍തന്നെ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രം വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചും അതേസമയം, സംസ്ഥാനങ്ങളുടെ നികുതിവരുമാനം വര്‍ധിപ്പിച്ചും നികുതിനിരക്ക് ഈടാക്കണമെന്ന ചരക്ക് സേവനനികുതി ബില്ലിനെക്കുറിച്ച് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി യോഗത്തില്‍ തത്ത്വത്തില്‍ ധാരണയായതായി ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചു.
നിരക്ക് എത്രയായിരിക്കണമെന്ന് തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ തീരുമാനിക്കും. സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലും സമവായത്തിലെത്താന്‍ കഴിഞ്ഞതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.
കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണിതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പലവിധ നികുതികളാണ് ഒരു ഉല്‍പന്നത്തിന്‍മേല്‍ സാധാരണക്കാരന്‍ നല്‍കേണ്ടത്.  സാധാരണക്കാരന്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ലക്ഷ്യം. ഇതുള്‍പ്പെടെയുള്ള ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സ്വര്‍ണത്തിന്റെ നികുതി അഖിലേന്ത്യാതലത്തില്‍ നാല് ശതമാനമാക്കുന്നതും ചര്‍ച്ച ചെയ്‌തെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.  നേരത്തേ ഉന്നയിച്ച നികുതി പരിധി നിജപ്പെടുത്തണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍തന്നെ പിന്‍മാറിയപ്പോള്‍ നാല് വിഷയങ്ങളില്‍ പൊതു ധാരണയായി. നികുതിനിരക്ക് നിശ്ചയിക്കുന്നത് എങ്ങനെ എന്ന തര്‍ക്കം ഉപേക്ഷിച്ച് ഇതിനായുള്ള തത്ത്വത്തിന് രൂപംനല്‍കി. സാധാരണക്കാരെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതിയും നിശ്ചയിക്കും.
ഉപഭോക്തൃ കേന്ദ്രങ്ങളില്‍ നികുതി പിരിക്കണമെന്ന കേരളത്തിന് ഏറെ ഗുണകരമാവുന്ന നിര്‍ദേശത്തിലും സംസ്ഥാനങ്ങള്‍ യോജിച്ചു. രാഷ്ട്രീയ ചര്‍ച്ചകളുടെകൂടി അടിസ്ഥാനത്തില്‍ ആയിരിക്കും ഈ സമ്മേളനത്തില്‍ ബില്‍ പാസാവുമോ എന്നതില്‍ തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒന്നര കോടി രൂപയില്‍ താഴെ ടേണ്‍ ഓവറുള്ള  സ്ഥാപനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതില്‍ ഇടപെടാനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. ജി എസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണമായി നഷ്ടപരിഹാരം നല്‍കും. തമിഴ്‌നാട് എതിര്‍പ്പുന്നയിച്ചെങ്കിലും ചരക്കുസേവന നികുതി നടപ്പാക്കുമ്പോള്‍ കേന്ദ്രതലത്തില്‍ കൗണ്‍സില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ മാറ്റമുണ്ടാവില്ല.
സംസ്ഥാനത്തിലെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായ പശ്ചിമബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക