|    Jan 24 Tue, 2017 12:37 pm
FLASH NEWS

ജിഎസ്ടി ബില്ല്: ഭരണഘടനാ ദേദഗതിക്ക് അംഗീകാരം

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലുണ്ടാക്കിയ ധാരണപ്രകാരം തയ്യാറാക്കിയ ചരക്കുസേവന നികുതി ബില്ലിന്റെ ഭരണഘടനാ ദേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ചില സംസ്ഥാനങ്ങള്‍ എതിര്‍ത്ത ഒരു ശതമാനം അധിക അന്തര്‍സംസ്ഥാന ഉല്‍പാദക നികുതി ഒഴിവാക്കിയതാണു ഭേദഗതിയിലെ നിര്‍ണായക മാറ്റം. ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമുണ്ടാക്കുമെന്നതാണു മറ്റൊരു ഭേദഗതി. ബില്ല് നിയമമാവുമ്പോഴുള്ള വരുമാനനഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അഞ്ചുവര്‍ഷം നഷ്ടപരിഹാരം അനുവദിക്കുമെന്നും വ്യവസ്ഥയുണ്ട്. ആദ്യത്തെ മൂന്നുവര്‍ഷം 100 ശതമാനവും തുടര്‍വര്‍ഷങ്ങളില്‍ 75, 50 ശതമാനവും വീതമായിരിക്കും നഷ്ടപരിഹാരം നല്‍കുക. ഇതു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിദഗ്‌ധോപദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക