|    May 30 Tue, 2017 6:54 pm
FLASH NEWS

ജിഎസ്ടി ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി) ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിക്കും. നേരത്തെ ബില്ല് അവതരിപ്പിച്ചിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നതിനാലാണ് വീണ്ടും ലോക്‌സഭയിലെത്തുന്നത്. ലോക്‌സഭയുടെ അംഗീകാരം കൂടി കിട്ടിയാല്‍ ബില്ല് സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് അയക്കും. ചുരുങ്ങിയത് 15 സംസ്ഥാനങ്ങളെങ്കിലും ബില്ല് അംഗീകരിച്ചിരിക്കണം. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയക്കും. ജിഎസ്ടി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതിനാല്‍ അതിനു മുമ്പായി ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day