|    Jan 24 Tue, 2017 12:52 pm
FLASH NEWS

ജിഎസ്ടി ബില്ല് ഇന്ന് ലോക്‌സഭയില്‍

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ല് ഇന്നു ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം മെയില്‍ ബില്ല് ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പിന്നീടു രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതികള്‍ വരുത്തിയതിനാലാണ് ഇന്നു വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവരുന്നത്.
നിര്‍ബന്ധമായും സഭയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും അംഗങ്ങള്‍ക്കു വിപ്പ് നല്‍കി. ബിജെപി ഉറപ്പുനല്‍കിയ ഭേദഗതികളോടെ ബില്ലിനെ ലോക്‌സഭയില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജിഎസ്ടി സംബന്ധിച്ച 122ാം ഭരണഘടനാ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയത്. 122ാം ഭേദഗതി സംബന്ധിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും.
ലോക്‌സഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം ഉള്ളതിനാല്‍ ബില്ല് പാസാവും. ഇന്നു അംഗീകാരംലഭിക്കുന്നതോടെ ബില്ല് നിയമസഭകളുടെ അംഗീകാരത്തിനു വിടും. ആകെയുള്ള 29ല്‍ ചുരുങ്ങിയത് 15 സംസ്ഥാനങ്ങളെങ്കിലും ബില്ല് അംഗീകരിച്ചിരിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക