|    Jan 23 Mon, 2017 6:15 pm
FLASH NEWS

ജിഎസ്ടി ബില്ല് ഇന്നു രാജ്യസഭയില്‍; കോണ്‍ഗ്രസ് പിന്തുണയ്ക്കും

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ല് ഇന്നു രാജ്യസഭയില്‍ വയ്ക്കും. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പിന്തുണയ്ക്കും. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്നാശ്യപ്പെട്ട് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും എംപിമാര്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കി. കോണ്‍ഗ്രസ്സിന്റെ ആവശ്യം പരിഗണിച്ച് മൂന്നു പ്രധാന ഭേദഗതികള്‍ വരുത്തിയതിനു ശേഷമാണു ബില്ല് രാജ്യസഭയില്‍ വയ്ക്കുന്നത്.
ബില്ല് ഇന്ന് ചര്‍ച്ചയ്ക്ക് വയ്ക്കുമെന്നും എല്ലാ കക്ഷികളും സഹകരിക്കണമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. വിഷയത്തില്‍ ഇതര പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എല്ലാവരുമായും ചര്‍ച്ചചെയ്തിട്ടുണ്ടെന്നും പാസാവുമെന്നാണ് പ്രതീക്ഷയെന്നുമാണ് മന്ത്രിയുടെ മറുപടി.
സര്‍ക്കാരിനു മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭയില്‍ ബില്ല് നേരത്തെ പാസായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണു സമ്മര്‍ദ്ദത്തിലാവാന്‍ കാരണം. ബില്ലിലെ ചില വ്യവസ്ഥകളിലുള്ള പിടിവാശി കോണ്‍ഗ്രസ് അവസാനിപ്പിച്ചതോടെ പാസാവാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. അതോടൊപ്പം സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ബില്ലില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുമുണ്ട്. 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രധാന ആവശ്യം. സംസ്ഥാനങ്ങളുടെയും രാജ്യസഭയില്‍ പ്രാതിനിധ്യമുള്ള വിവിധ കക്ഷികളുടെയും പിന്തുണയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
അന്തര്‍സംസ്ഥാന സമിതി യോഗത്തില്‍ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി പിന്തുണ തേടുകയുണ്ടായി. തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക