|    Mar 24 Fri, 2017 11:31 pm
FLASH NEWS

ജിഎസ്ടി ബില്ല് അടുത്തയാഴ്ച രാജ്യസഭയില്‍

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്തയാഴ്ച രാജ്യസഭയില്‍ ചര്‍ച്ചചെയ്യുന്ന പട്ടികയില്‍ സുപ്രധാന ജിഎസ്ടി ബില്ലും. ജിഎസ്ടി സമ്പ്രദായം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ല്  ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ ഇക്കഴിഞ്ഞ 27ന് അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ഭേദഗതി നിര്‍ദേശങ്ങളില്‍ പലതിനും വഴങ്ങിയായിരുന്നു മന്ത്രിസഭയുടെ തീരുമാനം. കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് അറിയിച്ചതിനാല്‍ ബില്ല് പാസാവും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളിലൊന്നായ ജിഎസ്ടി ബില്ല് ഇതുവരെ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക