|    Nov 21 Wed, 2018 10:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി ബില്ലിന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കും

Published : 13th August 2016 | Posted By: SMR

അഹ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ചരക്കുസേവന നികുതി ബില്ലിന് ഗുജറാത്ത് സര്‍ക്കാര്‍ ഈമാസം അംഗീകാരം നല്‍കും. ഈ മാസം 22നാരംഭിക്കുന്ന രണ്ടു ദിവസത്തെ വര്‍ഷകാലസമ്മേളനത്തില്‍ ബില്ലിന് അംഗീകാരം നല്‍കുമെന്നു ബിജെപി ചീഫ് വിപ്പ് പങ്കജ് ദേശായി പറഞ്ഞു. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ബില്ല് സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നും ചര്‍ച്ചയും വോട്ടും ആവശ്യമെങ്കില്‍ അടുത്ത ദിവസത്തേക്ക് മാറ്റുമെന്നും ദേശായി പറഞ്ഞു. വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. അതേസമയം, ബില്ല് അസം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ജിഎസ്ടി ബില്ലിന് അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് അസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss