|    Oct 20 Sat, 2018 2:24 am
FLASH NEWS

ജിഎസ്ടി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി

Published : 15th September 2017 | Posted By: fsq

 

എടക്കര: ജിഎസ്ടി നിലവില്‍ വന്നതോടെ ബിഎസ്എന്‍എ ല്‍ ഉപഭോക്താക്കള്‍ക്ക് കനത്ത തരിച്ചടി. ബിഎസ്എന്‍ എല്‍ ബ്രോഡ് ബാന്റ് ഉപഭോക്താക്കളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. പതിനെട്ട് ശതമാനം നികുതുയാണ് ഉപഭോക്താക്കള്‍ ഒടുക്കേണ്ടത്. ഇതനുസരിച്ച് മുന്‍പ് അടച്ചിരുന്നതിനേക്കാള്‍ വന്‍ തുക കൂടുതലായി അടക്കേണ്ട അവസ്ഥയാണ് ഉപഭോക്താക്കള്‍ക്ക് ഉള്ളത്. മുന്‍പ് പതിനഞ്ച് ശതമാനമായിരുന്നു വിവിധ നികുതികളായി ബിഎസ്എന്‍എല്‍ ഈടാക്കിയിരുന്നത്. ജിഎസ്ടി അനുസരിച്ച് ആയിരം രൂപ ബില്ലടയ്ക്കുന്ന ഒരു ഉപഭോക്താവ് നൂറ്റിയെണ്‍പത് രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. നികുതി വര്‍ധന ഉണ്ടായെങ്കിലും സേവനത്തിന്റെ കാര്യത്തില്‍ ബി.എസ്എന്‍എല്‍ മറ്റ് സ്വകാര്യ കമ്പനികളേക്കാള്‍ വളരെ പിന്നിലേക്ക് പോകുകയാണുണ്ടായത്. കൃത്യമായ സേവനം ഉപഭോക്താവിന് ന ല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ടവറുകള്‍ അടുത്തുണ്ടെങ്കിലും സിഗ്നല്‍ ലഭിക്കാത്ത അവസ്ഥയാണ്്. മുന്‍പ് നല്‍കിയിരുന്ന പല പ്ലാനുകളും ബിഎസ്എന്‍എ ല്‍ മാറ്റം വരുത്തി. മുന്‍പ് നല്‍കിയിരുന്ന 395-രൂപയുടെ പ്ലാനില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം മാറ്റം വരുത്തി. എഴുപത് ദിവസത്തെ കാലാവധിയയി ല്‍ എണ്‍പത് മണിക്കൂര്‍ സംസാര സമയമാണ് ഈ പ്ലാനില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്ലാന്‍ അന്‍പത്തിയാറ് ദിവസമാക്കി ചുരുക്കുകയും, സംസാര സമയം കുറയ്ക്കുകയും ചെയ്തു. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പല പ്ലാനുകളും കേരളത്തില്‍ നടപ്പിലാക്കാന്‍ അധികൃതര്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss