|    May 25 Thu, 2017 10:01 pm
FLASH NEWS

ജിഎസ്ടി: പരിശീലന പദ്ധതി ഉടന്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി 4000 ഓളം വരുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥ ര്‍ക്കും 1500ഓളം വരുന്ന സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമായുള്ള ബൃഹത്തായ ജിഎസ്ടി പരിശീലനപരിപാടികള്‍ക്ക് ഉടന്‍ തുടക്കമാവും.
കോവളത്ത് സമാപിച്ച ജിഎസ്ടി ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമില്‍ സംസ്ഥാന വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എജി, പുതുച്ചേരി വാണിജ്യനികുതി വകുപ്പുകളിലെ 60 ഓളം വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സമഗ്ര പരിശീലനത്തില്‍ പങ്കെടുത്തു. അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനപരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day