|    Jul 19 Thu, 2018 5:25 pm
FLASH NEWS

ജിഎസ്ടി നിരക്കുകള്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാക്കും : ഗവ. കോണ്‍ട്രാക്‌ടേഴ്‌സ്

Published : 24th September 2017 | Posted By: fsq

 

കൊച്ചി: പ്രധാന നിര്‍മാണ വസ്തുക്കള്‍ക്ക് ചുമത്തിയിരിക്കുന്ന 28ശതമാനം ജിഎസ്ടി നിരക്ക് നിര്‍മാണ മേഖലയിലെ നിക്ഷേപം കുറയുന്നതിനും  അതുവഴി സാമ്പത്തിക മാന്ദ്യത്തിനും കാരണമാവുമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമിതി ആരോപിച്ചു. സിമന്റിനും സിമന്റ് ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതുവഴി നിര്‍മാണ ചെലവ് 20 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഇതേതുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭനത്തിലാണ്. ജൂലായ് ഒന്നിന് ജിഎസ്ടിയിലേക്ക് മാറ്റപ്പെട്ട പ്രവര്‍ത്തികള്‍ക്ക് നികുതിയില്‍ ഉണ്ടാവുന്ന എട്ട് ശതമാനം അധിക ചെലവിന് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും സേവന സ്വീകര്‍ത്താക്കളാവുന്ന ടെണ്ടറുകളില്‍ സേവന ദാതാക്കളായ കരാറുകാരില്‍ ബാധ്യത അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്‌നം ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയില്‍കൊണ്ടുവരാന്‍ രാജ്യത്തുടനീളമുള്ള കരാറുകാരുടെ സംഘടനകള്‍ സമരത്തിലാണ്. 27ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സംയുക്തസമിതി സംഘടിപ്പിക്കുന്ന ജിഎസ്ടി സെമിനാറില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വി ഹരിദാസ്, കെ ഡി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss