|    Oct 16 Tue, 2018 9:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി : നികുതിയിനത്തില്‍ 770 കോടി രൂപ ലഭിച്ചുവെന്ന് മന്ത്രി ഡോ. തോമസ് ഐസക്

Published : 6th September 2017 | Posted By: fsq

 

ആലപ്പുഴ: ജിഎസ്ടി നടപ്പാക്കിയ ആദ്യമാസംതന്നെ നികുതിയിനത്തില്‍ സംസ്ഥാനത്തിനു 770 കോടി രൂപ ലഭിച്ചതായി മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാനത്തിനുള്ളില്‍ നടന്ന വില്‍പനയുമായി ബന്ധപ്പെട്ടുള്ള നികുതി വരുമാനമാണിത്. ഇതര സംസ്ഥാനങ്ങളിലെ വ്യാപാരവുമായി ബന്ധപ്പെട്ട ഐജിഎസ്ടിയുടെ കണക്ക് ലഭ്യമായിട്ടില്ല. എങ്കിലും എസ്ജിഎസ്ടിയെക്കാള്‍ കൂടുതലായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജിഎസ്ടി സമ്പ്രദായം നിലവില്‍വന്നതോടെ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 20 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതേനില തുടര്‍ന്നാല്‍ വരുന്ന അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ഗണ്യമായി കുറയും. ഹോട്ടലുകളുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍നിന്ന് ജിഎസ്ടിയുടെ മറവില്‍ നികുതിക്കൊള്ള നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും മറ്റും പരിഹരിക്കപ്പെടുന്നതോടെ ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss