|    Dec 13 Wed, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഎസ്ടി : നാലു ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published : 21st March 2017 | Posted By: fsq

gst

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നിയമവുമായി ബന്ധപ്പെട്ട നാല് അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര ബില്ല്, കേന്ദ്ര ചരക്കുസേവന നികുതി ബില്ല് 2017 (സിജിഎസ്ടി), ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി), യൂനിയന്‍ ടെറിറ്ററി ജിഎസ്ടി (യുടിജിഎസ്ടി) എന്നീ ബില്ലുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലെ ഏക അജണ്ട ജിഎസ്ടി നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നതായിരുന്നു.ഈ ബില്ലുകള്‍ ഇനി ധനബില്ലുകളായി ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ നാലു ബില്ലുകളിലുമുള്ള ചര്‍ച്ചകള്‍ ഒന്നിച്ചു നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം നടന്ന രണ്ടു ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നാലു ബില്ലുകളിലും സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ ധാരണയായത്.ഈ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം എല്ലാ സംസ്ഥാന അസംബ്ലികളും ബില്ലിനെ അനുകൂലിച്ച് പ്രമേയം പാസാക്കണം. മൊത്തം സംസ്ഥാനങ്ങളുടെ പകുതിയെങ്കിലും പാസാക്കിയാലേ നിയമം പ്രാബല്യത്തില്‍ വരൂ.ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 5, 12, 18, 28 ശതമാനം വീതം നാലുതരത്തില്‍ നികുതിനിരക്കുകള്‍ ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ആഡംബര കാറുകള്‍, ശീതീകരിച്ച പാനീയങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അധിക സെസ്സ് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക