|    Oct 19 Fri, 2018 7:20 pm
FLASH NEWS

ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി: വെള്ളാപ്പള്ളി

Published : 7th September 2017 | Posted By: fsq

 

പത്തനംതിട്ട: ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എസ്്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ 163ാമത് ജയന്തിയോടനുബന്ധിച്ച് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ഘോഷയാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ വരുമാനമാണ് നിലവിലുള്ളത്. മദ്യ വ്യവസായത്തിന്റെ ടാക്‌സ് മുഴുവനും സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. സംസ്ഥാനം ഇതുവരെ കണ്ടതില്‍ ഏറ്റവും സൂത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയെ ഒരു ചടങ്ങിലും പങ്കെപ്പിക്കാതിരുന്നത് ബുദ്ധിപരമായ പാപ്പരത്വമാണെന്ന് കുറ്റപ്പെടുത്തി. ഇക്കാരണത്താലാണ് കൊല്ലത്ത് നടന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രിയോടെപ്പം വേദി പങ്കിടുന്നതിന് കഴിയന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍ എത്തിയത് കാപട്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവര്‍ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ദിലീപ് ജയിലിലായി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകമായിരുന്നു ജയിലില്‍ സന്ദര്‍ശനം നടത്തേണ്ടിയിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്തനംതിട്ട നഗരസഭാ ബസ്റ്റാസ്റ്റിന് മുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി നഗരസഭാ ബസ്് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പത്തനംതിട്ട എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റാ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനീ പ്രദീപ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss