|    Oct 19 Fri, 2018 8:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ്ടി : നടത്തിപ്പിലെ വീഴ്ച മന്ത്രിതല സമിതി പരിശോധിക്കും

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയതിനു പിന്നാലെ ക്രമാതീതമായി വര്‍ധിച്ച ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. വില നിയന്ത്രിക്കാന്‍ ഉല്‍പന്നങ്ങളുടെ വിലവിവരപ്പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജിഎസ്ടിക്ക് മുമ്പും ശേഷവുമുള്ള ഉല്‍പന്നങ്ങളുടെ വില ശേഖരിക്കാന്‍ നികുതിവകുപ്പ് ഉേദ്യാഗസ്ഥര്‍ക്ക് ധനമന്ത്രി നിര്‍ദേശം നല്‍കി. 75 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ഉപഭോക്താക്കളില്‍ നിന്നു നികുതി ഈടാക്കിയാല്‍ ഇനി കര്‍ശന നടപടിയുണ്ടാവുമെന്നും ധനമന്ത്രി മുന്നറിയിപ്പു നല്‍കി. ചരക്കു സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധനമന്ത്രി വിലനിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങ ള്‍ നല്‍കിയത്. ഉല്‍പന്നങ്ങളുടെ വില അറിയാന്‍ തുടര്‍ച്ചയായ നിരീക്ഷണസംവിധാനം വേണം. ജിഎസ്ടി നടപ്പാക്കിയതിനു മുമ്പും ശേഷവുമുള്ള വില ജില്ലകള്‍തോറും നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കണം. ഇതിനായി കടകളില്‍ നിന്ന് ടെസ്റ്റ് പര്‍ച്ചേസ് നടത്തണം. ഇതു പരിശോധിക്കുന്നതിനുള്ള ജിഎസ്ടി സ്‌ക്രീനിങ് കമ്മിറ്റി ഈയാഴ്ച തന്നെ രൂപീകരിക്കും. വില കുറച്ചിട്ടില്ലാത്ത കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യും.  വില നിയന്ത്രിക്കുന്നതില്‍ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്ന് മന്ത്രി വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള വിലനിയന്ത്രണാധികാരപ്രവര്‍ത്തനം തൃപ്തികരമല്ല. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ഹോട്ടലുകള്‍ കുപ്പിവെള്ളത്തിന് വിപണിവിലയില്‍ കൂടുതല്‍ ഈടാക്കരുത്. ജിഎസ്ടിയില്‍ നിന്നു പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. മൂന്നു മാസമെങ്കിലും കഴിയാതെ പ്രതികരണമറിയാനാവില്ല. ജിഎസ്ടി നടപ്പായശേഷം നിലവില്‍ സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 500 കോടിയോളം രൂപയുടെ കുറവുണ്ടായി. ജിഎസ്ടി നടത്തിപ്പിലെ വീഴ്ച മന്ത്രിതല സമിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നിലവില്‍ വന്നതിനു പിന്നാലെ ഹോട്ടലുടമകളും മറ്റും സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss