|    Oct 15 Mon, 2018 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി : ടിഡിഎസ് വിജ്ഞാപനം പുറത്തിറങ്ങി

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: വ്യാപാര ഇടപാടുകള്‍ക്ക് ജിഎസ്ടി നിയമം 51 പ്രകാരം ടിഡിഎസ് രജിസ്‌ട്രേഷന്‍ ബാദ്ധ്യതയുള്ളവര്‍ക്ക് 18 മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനപ്രകാരം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍  ടിഡിഎസ് രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.   അതേസമയം,  ജിഎസ്ടി നിയമപ്രകാരം വ്യാപാരികള്‍ സമര്‍പ്പിക്കേണ്ട ജൂലൈ മാസത്തെ ജിഎസ്ടിആര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതികള്‍ നീട്ടി. 100 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരികള്‍ ജൂലൈ മാസത്തെ ജിഎസ്ടിആര്‍-1 റിട്ടേണ്‍ ഒക്ടോബര്‍ മൂന്നിന് മുമ്പും 100 കോടിയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ ഒക്ടോബര്‍ 10നു മുമ്പും സമര്‍പ്പിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss