|    Jun 22 Fri, 2018 11:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി: ജെയ്റ്റ്‌ലി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ലുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ് കുമാര്‍ എന്നിവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ കണ്ട് ബില്ലുമായി സഹകരിക്കുന്നതിനുള്ള പൂര്‍ണ പിന്തുണ നേടാനുള്ള ചര്‍ച്ച നടത്തി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 20 പ്രവൃത്തിദിവസങ്ങള്‍ മാത്രമേ ഉള്ളെന്നിരിക്കെ ബില്ലിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, തുടക്കത്തില്‍ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന ആവശ്യത്തില്‍ നിന്നു പിന്നീട് പിന്‍മാറിയിരുന്നു.
എന്നാല്‍, പെട്രോള്‍, ഡീസല്‍, പുകയില, മദ്യം, വൈദ്യുതി എന്നിവയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ആവര്‍ത്തിച്ചിരുന്നു. യോഗത്തിനു പിന്നാലെ നേതാക്കളെ ഫോണില്‍ വിളിച്ച് ജെയ്റ്റ്‌ലി കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss