|    Jan 22 Sun, 2017 9:48 pm
FLASH NEWS

ജിഎസ്ടി കൗണ്‍സില്‍: ഏകപക്ഷീയ നിലപാടില്‍ കേരളത്തിന് അതൃപ്തി

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനായി രൂപീകരിച്ച കൗണ്‍സിലിന്റെ ഏകപക്ഷീയ നിലപാടുകളില്‍ കേരളത്തിന് അതൃപ്തി. ജിഎസ്ടി നിയമം രൂപീകരിക്കുന്നതിനായി പ്രവര്‍ത്തിച്ച സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കൗണ്‍സിലുമായി മുന്നോട്ടുപോവുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക് കുറ്റപ്പെടുത്തി.
ബില്ലിനു പകുതിയിലേറെ സംസ്ഥാനങ്ങളുടെ അനുമതി കിട്ടിയ ശേഷം കേന്ദ്രത്തിന്റെ മട്ടും ഭാവവും മാറി. രണ്ടാംകിടക്കാരെപ്പോലെയാണ് സംസ്ഥാനങ്ങളെ കാണുന്നത്. ഉന്നതാധികാര സമിതിയുടെ അധ്യക്ഷനെ ജിഎസ്ടി കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാവമാറ്റം ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്നു കരുതിയില്ല. നികുതിനിരക്ക് നിര്‍ണയിക്കാനും മറ്റും ചുമതലയുള്ള കൗണ്‍സിലില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണയോടെ കേന്ദ്രത്തിന് എന്തുമാവാമെന്ന സ്ഥിതിയാണുള്ളത്. കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സമവായത്തിന്റെ രീതിയില്ല.
ഇപ്പോള്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത് തിടുക്കത്തിലാണ്. ധനമന്ത്രിമാര്‍ക്ക് മറ്റാരെയും പകരക്കാനായി അയക്കാന്‍ പറ്റില്ല. ഓരോ മന്ത്രിയും എവിടെ ഇരിക്കണമെന്നത് ചെയര്‍മാനായ കേന്ദ്ര ധനമന്ത്രി തീരുമാനിക്കും. സീറ്റില്‍ ഇരിക്കുന്നതിനു മുമ്പ് ഹാജര്‍ വയ്ക്കണമെന്ന നിബന്ധനയുമുണ്ട്. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി നിര്‍ബന്ധമായും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക