|    Aug 21 Mon, 2017 10:12 am
Home   >  Todays Paper  >  page 7  >  

ജിഎസ്ടി കൗണ്‍സിലിന് ഇന്നു തുടക്കം

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ നികുതി നിരക്കുകള്‍ നിശ്ചയിക്കാന്‍ ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ രണ്ടു ദിവസത്തെ യോഗം ഇന്നാരംഭിക്കും. നികുതി ഇളവുകളും നികുതി ചുമത്തുന്നവരുടെ അധികാരപരിധിയും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള കൗണ്‍സില്‍ 8, 12, 10, 26 ശതമാന നിരക്കുകളില്‍ നാലു തലത്തിലുള്ള നികുതി ഘടനയായിരിക്കും പരിഗണിക്കുന്നത്. നികുതി നിശ്ചയിക്കുന്നതില്‍ ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും അവ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മെഗ്‌വാല്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും സമവായത്തോടെ തീരുമാനിക്കാനാണു ശ്രമിക്കുന്നതെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക