|    Jul 23 Mon, 2018 4:02 am
FLASH NEWS

ജിഎസ്ടി കൊണ്ട് സംസ്ഥാനത്തിന്റെ അധികാരവും സമ്പത്തും കേന്ദ്രം പിടിച്ചുപറിക്കുന്നു : എസ് ശര്‍മ

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: സംസ്ഥാനത്തിന്റെ അധികാരം പിടിച്ചുപറിക്കുകയും സമ്പത്തിന്മേല്‍ കയ്യേറ്റം നടത്തുകയുമാണ് ജി.എസ്.ടി. കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് എസ് ശര്‍മ്മ എം. എല്‍.എ പറഞ്ഞു. സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ എസ് ശര്‍മ്മ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലെല്ലാം കടന്നു കയറി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സാമ്പത്തിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും സാഹിത്യ, സാംസ്‌കാരിക മേഖലയിലുമെല്ലാം ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ ഹിറ്റ്‌ലര്‍ സ്വീകരിച്ചിരുന്നതു പോലെയുള്ള രീതികളാണ് നടപ്പാക്കുന്നതെന്നും എസ് ശര്‍മ്മ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ മോദിയുടെ നേതൃത്വത്തില്‍ മനുഷ്യന്റെ അവകാശങ്ങള്‍ക്കു നേരെ കടന്നാക്രമണം നടത്തുന്ന നയങ്ങളാണ് നടപ്പാക്കുന്നതെന്നും ശര്‍മ്മ കുറ്റപ്പെടുത്തി. സി.പി.എം. ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു പി ജോസഫ്, സി.ഐ.ടി.യു അഖിലേന്ത്യ കൗണ്‍സില്‍ അംഗം പി കെ ഷാജന്‍, സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എം ആര്‍ രാജന്‍, വി ടി രാമനാഥന്‍, കെ ആര്‍ ബൈജു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss