|    May 26 Fri, 2017 9:20 am
FLASH NEWS

ജിഎസ്ടി: കാറുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വിലകുറയും

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തിലാവുന്നതോടെ ആഡംബര കാറുകള്‍, ജനപ്രിയ ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയ്ക്കു വിലകുറയും. എന്നാല്‍, മൊബൈല്‍ ഫോണ്‍, ബാങ്കിങ്, ഇന്‍ഷൂറന്‍സ്, വിമാനയാത്രാ സേവനങ്ങള്‍ക്കു ചെലവേറും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍വരുന്നത്.
ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ചുമത്തുന്നതിനാലാണു നിര്‍മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ക്കു വില കുറയുകയും സേവനങ്ങള്‍ക്കു വില കൂടുകയും ചെയ്യുന്നത്.
എന്നാല്‍, ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും വില കുറയുകയെന്നും മുന്‍കൂട്ടിപ്പറയാന്‍ സാധിക്കുകയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ക്കു പുതിയ നികുതിനിര്‍ദേശം ഗുണകരമാവുമെന്ന് റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ പറഞ്ഞു.
ഉല്‍പന്നങ്ങളുടെ വിലയ്ക്കും എക്‌സൈസ് തീരുവയ്ക്കുംകൂടി ചുമത്തുന്ന നികുതി സമ്പ്രദായം ചരക്കു സേവന നികുതി വരുമ്പോള്‍ ഇല്ലാതാവുമെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം. ഇതുകൊണ്ടാണ് ജനപ്രിയ ഉല്‍പന്നങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണം വരെയുള്ളവയ്ക്കു വില കുറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day