|    Jun 29 Thu, 2017 4:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ്ടി: ഏക നിരക്ക് ഏര്‍പ്പെടുത്തരുത്- ധനമന്ത്രി

Published : 6th November 2016 | Posted By: SMR

കൊച്ചി: ജിഎസ്ടിയില്‍ ഏക നിരക്ക് ഏര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഐസിഎഐ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ജിഎസ്ടി ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്രതലത്തില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്കു മാത്രമേ ഏക ജിഎസ്ടി നിരക്ക് ഉള്ളൂ. മൗലികവാദികള്‍ ഏക ജിഎസ്ടി നിരക്കിനു വേണ്ടി വാദിച്ചേക്കാം. എന്നാല്‍, വ്യത്യസ്ത നിരക്കുകള്‍ വേണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ആഡംബരങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും അവശ്യവസ്തുക്കള്‍ക്കു കുറഞ്ഞ നിരക്കുമായി വ്യത്യസ്ത നിരക്കുകള്‍ സ്വീകരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ 40 ശതമാനം നികുതിനിരക്കുള്ള ആഡംബരങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കുമ്പോള്‍ കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരുന്നത് എന്തുകൊണ്ടെന്ന തന്റെ യുക്തിയെ ജിഎസ്ടി കൗണ്‍സിലി ല്‍ ആരും ചോദ്യം ചെയ്തില്ലെന്നും മന്ത്രി വിശദീകരിച്ചു.
ജിഎസ്ടി ദേശീയ ഉല്‍പാദനത്തിലും ദേശീയ വരുമാനത്തിലും നാണ്യപ്പെരുപ്പത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്ടാതിഥിയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ, സുനില്‍ ഗബ്ബാവാല, വി രഘുരാമന്‍, അശോക് ബത്ര, എ ജതിന്‍ ക്രിസ്റ്റഫര്‍ എന്നിവര്‍ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക