|    Sep 22 Fri, 2017 7:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി എളുപ്പത്തില്‍ പാസാക്കാനാവില്ലെന്ന് യെച്ചൂരി

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ബില്ല് എളുപ്പത്തില്‍ കേന്ദ്ര സര്‍ക്കാരിനു പാസാക്കി എടുക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജിഎസ്ടി ബില്ലിനു വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കിയെങ്കിലും യഥാര്‍ഥ ജിഎസ്ടി ബില്ല് പാസാക്കുന്നത് അത്ര എളുപ്പമാവില്ല. നികുതി നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമവായം ഉണ്ടാവേണ്ടതുണ്ട്. നികുതി നിരക്ക് എത്രയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. അതുണ്ടാകുമ്പോള്‍ മാത്രമേ ജിഎസ്ടി കൊണ്ട് എത്രത്തോളം ജനങ്ങള്‍ക്ക് ഗുണമുണ്ടാവുമെന്ന കാര്യം അറിയാനാവുകയുള്ളൂ.  സിപിഎമ്മിന്റെ ധനമന്ത്രി തോമസ് ഐസക് ഉയര്‍ന്ന നികുതി നിരക്കിനെ അനുകൂലിക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. യഥാര്‍ഥ ജിഎസ്ടി ബില്ല് നടപ്പാക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാനാവൂ എന്നായിരുന്നു  മറുപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക