|    Jul 22 Sun, 2018 9:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി എളുപ്പത്തില്‍ നടപ്പാക്കാനായി : ജെയ്റ്റ്‌ലി

Published : 23rd September 2017 | Posted By: fsq

 

മുംബൈ: ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എളുപ്പമായി എന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്‌നങ്ങള്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്ഥാപന സംബന്ധിയായി തന്നെ നടപ്പിലാവുന്നുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 70ാം വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ശൃംഖലയ്ക്കു കീഴില്‍ ആളുകള്‍ ചേരുന്നത് പതിയെ വര്‍ധിക്കുന്നതായും മന്ത്രി പറഞ്ഞു. ജൂലൈ ഒന്നിനായിരുന്നു രാജ്യത്ത്് ജിഎസ്ടി പ്രാബല്യത്തില്‍ വന്നത്. ഇതോടെ രാജ്യത്ത് ഏകീകൃത സംവിധാനത്തിലധിഷ്ഠിതമായ നികുതി വ്യവസ്ഥയാണ് നടപ്പിലാവുന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss