|    Jan 20 Sat, 2018 9:07 am
Home   >  Todays Paper  >  Page 4  >  

ജിഎസ്ടി എല്‍ഐസിയെ തകര്‍ക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത് എല്‍ഐസിയെ തകര്‍ക്കുന്നതിന് കാരണമാവും. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചാല്‍ ഏത് ആഗോള ഭീമനോടും ഏറ്റുമുട്ടി വിജയിക്കാനാവുമെന്നതിന് തെളിവാണ് എല്‍ഐസി. സ്വകാര്യ കുത്തകകള്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ ചുവടുറപ്പിച്ചിട്ടും 70 ശതമാനം ഇന്‍ഷുറന്‍സും എല്‍ഐസിക്ക് കീഴിലാണെന്നത് ഇതാണ്് സൂചിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാ—പനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് കേന്ദ്രനയം. ഈ സ്വകാര്യവല്‍ക്കരണത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അത് രാജ്യസ്‌നേഹപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ ഓഫിസ് സരോജ് ഭവന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ന്ന് നടന്ന എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട് ഡിവിഷന്‍ 45ാം വാര്‍ഷിക സമ്മേളനം ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി രമേശ് ഉദ്ഘാടനം ചെയ്തു. എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ ഡിവിഷന്‍ പ്രസിഡന്റ് ഐ കെ ബിജു അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day