|    Nov 18 Sun, 2018 3:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി: ഇളവുകള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല; അതോറിറ്റി പിരിച്ചുവിടുന്നു

Published : 8th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജിഎസ്ടിയുടെ ഭാഗമായുള്ള ഇളവുകളുടെ അന്തിമനേട്ടം ഉപഭോക്താക്കളില്‍ എത്തിക്കാനായി രൂപവല്‍ക്കരിച്ച നാഷനല്‍ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി (കൊള്ളലാഭം തടയുന്നതിനുള്ള വിഭാഗം) പിരിച്ചുവിടുന്നു. പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതാണ് കാരണം. രണ്ടുവര്‍ഷത്തെ കാലാവധി നിശ്ചയിച്ച് തുടങ്ങിയ അതോറിറ്റി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പിരിച്ചുവിടുകയാണ്.
അതോറിറ്റി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴും ആകെ 11 പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ആകെ നാലു കമ്പനികള്‍ക്കെതിരേ മാത്രമാണ് നിസ്സാര തുക പിഴ ചുമത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ബദ്രി നരേന്‍ ശര്‍മയാണ് അതോറിറ്റി അധ്യക്ഷന്‍. സമിതിയുടെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും പദ്ധതി നിര്‍വഹണ പാളിച്ചയും ഏറെനാളായി ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ചയായിരുന്നു. വന്‍കിട കമ്പനികളുടെ തട്ടിപ്പുകളില്‍പ്പോലും നിസ്സാരതുക മാത്രമാണ് തിരികെ നല്‍കാന്‍ അതോറിറ്റി ഉത്തരവിട്ടത്.
തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങളില്‍നിന്നു ലാഭം തിരികെ നല്‍കുന്നതിനുള്ള നടപടി സംബന്ധിച്ചു പുതിയ മാര്‍ഗരേഖ തയ്യാറാക്കാനും അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നടപടി ഉണ്ടായില്ല. ഇതോടെയാണ് അതോറിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss