|    Oct 22 Sun, 2017 6:39 am
Home   >  Todays Paper  >  page 7  >  

ജിഎസ്ടി: ആഡംബര കാറുകളുടെയും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആഡംബര കാറുകളുടെയും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും നികുതി വര്‍ധിപ്പിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ. നിലവിലെ 15 ശതമാനം സെസ്സ് 25 ശതമാനമായി ഉയര്‍ത്തുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ചരക്കു സേവന നികുതിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസ്സും അടക്കം 43 ശതമാനമാണ് ആഡംബര കാറുകള്‍ക്കും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി. ഇത് മൊത്തം 53 ശതമാനമാക്കി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാര നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമേ ഇവയുടെ സെസ്സ് വര്‍ധിപ്പിക്കാനാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ വര്‍ധന ഉടനെ പ്രാബല്യത്തില്‍ വരുത്താനാവില്ല. 1500 സിസിക്കു മുകളിലുള്ള, നാലു മീറ്ററില്‍ അധികം നീളമുള്ള കാറുകള്‍ക്കും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 25 ശതമാനം സെസ്സ് ഏര്‍പ്പെടുത്തണമെന്നാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക