|    Jul 22 Sat, 2017 4:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി: അധികഭാരം അടിച്ചേല്‍പ്പിക്കരുത്- ചെന്നിത്തല

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: ചരക്കു സേവന നികുതി(ജിഎസ്ടി) അമിതമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ചരക്കു സേവന നികുതി അമിതമായി വര്‍ധിപ്പിക്കുന്നതിനു പകരം നികുതിപിരിവിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും പിരിച്ചെടുക്കേണ്ട നികുതി കാര്യക്ഷമമായി പിരിച്ചെടുക്കുകയുമാണു വേണ്ടത്.  പല തലങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ ഏകോപിപ്പിച്ച് ജിഎസ്ടി നടപ്പാക്കിയാല്‍ കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക