|    Jul 21 Fri, 2017 4:26 pm
FLASH NEWS

ജിഎസ്ടിയില്‍ നിന്ന് എല്‍ഐസി പോളിസി ഒഴിവാക്കണം: ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍

Published : 15th July 2017 | Posted By: fsq

 

കണ്ണൂര്‍: ജിഎസ്ടിയില്‍ നിന്ന് എല്‍ഐസി പോളിസികളെ ഒഴിവാക്കണമെന്ന് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 30 കോടിയിലേറെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കി രാജ്യത്തിന്റെ വികസനമേഖലയില്‍ തനതായ സംഭാവന നല്‍കികൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എല്‍ഐസി. അതിനാല്‍ സര്‍വീസ് മേഖലയായി കണക്കാക്കി ടാക്‌സുകളില്‍നിന്ന് ഒഴിവാക്കണം. ജിഎസ്ടി നടപ്പില്‍വരുത്തിയതോടെ പോളിസി പ്രീമിയം വര്‍ധിച്ചത് ഇരുട്ടടിയാണ്. പ്രതിനിധി സമ്മേളനം സിഐടിയു ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം കെ മോഹനന്‍ സംഘടനാറിപോര്‍ട്ടും ജില്ലാ സെക്രട്ടറി ഇ ജയപ്രകാശ് പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു. ഒ സജീവന്‍ വരവ് ചെലവ് കണക്കും വി വി രാജീവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി കെ സദാനന്ദന്‍, വസന്ത രാഘവന്‍, എ പി സാവിത്രി, വി പി സജീവന്‍, എം പ്രദീശന്‍ സംസാരിച്ചു. ഭാരവാഹികള്‍: പി ജെ ജേക്കബ്(പ്രസിഡന്റ്), കെ വി ശാലിനി, വി രവീന്ദ്രന്‍, ടി രാമചന്ദ്രന്‍(വൈസ് പ്രസിഡന്റ്),  ഇ ജയപ്രകാശ്(സെക്രട്ടറി), വി വി രാജീവ്, വി പി സജീവന്‍, വി ഷൈന(ജോയിന്റ് സെക്രട്ടറി), ഒ സജീവന്‍ (ഖജാഞ്ചി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക