|    May 23 Wed, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഎസ്എല്‍വി -മാര്‍ക്ക് 3 വിക്ഷേപണം ഇന്ന്

Published : 5th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എല്‍വി- മാര്‍ക്ക് 3 ഇന്നു വിക്ഷേപിക്കും. നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന പത്തു ടണ്‍ ഭാരമുള്ള പേടകം അയക്കാനുള്ള ശേഷിയും മാര്‍ക്ക്-3 റോക്കറ്റിനുണ്ട്. “ഫാറ്റ് ബോയ്’ എന്നാണ് റോക്കറ്റിനു നല്‍കിയ വിളിപ്പേര്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന പദ്ധതി ആരംഭിക്കാനുള്ള ശ്രമത്തിലാണ്. മാര്‍ക്ക് 3 വിക്ഷേപണം വിജയകരമായാല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതികളുമായി ഐഎസ്ആര്‍ഒ മുന്നോട്ടുപോവും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് 12,500 കോടി രൂപ ഐഎസ്ആര്‍ഒ ആവശ്യപ്പെടും. ഇതിനു മുമ്പ് ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചത് ചൈന, റഷ്യ, അമേരിക്ക എന്നിവരാണ്. വിജയകരമായ ആറു ദൗത്യങ്ങള്‍ക്കുശേഷം മാത്രമേ മനുഷ്യരെ അയക്കുന്ന ദൗത്യത്തിന് അനുമതി ലഭിക്കൂ. ജിഎസ്എല്‍വി-മാര്‍ക്ക് 3 എന്ന എംകെ 3 ന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നു വൈകീട്ട് അഞ്ചുമണിയോടെയായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss