|    Aug 16 Thu, 2018 11:36 am
Home   >  Todays Paper  >  Page 1  >  

ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപണം വിജയകരം

Published : 6th June 2017 | Posted By: fsq

 

ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി മാര്‍ക്ക്-3 വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരവും ശക്തിയുമുള്ള ഉപഗ്രഹ വിക്ഷേപണ വാഹനമാണിത്. രാജ്യത്തിന്റെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-19നെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം ജിഎസ്എല്‍വി മാര്‍ക്ക്-3 വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജിഎസ്എല്‍വി മാര്‍ക്ക്-3ന്റെ വിക്ഷേപണം നടന്നത്. 640 ടണ്‍ ഭാരമുള്ള ഈ റോക്കറ്റ് ഐഎസ്ആര്‍ഒയുടെ ഭാവിപദ്ധതിയായ ചന്ദ്രയാന്‍-2 തുടങ്ങിയവയ്ക്ക് ഏറെ സഹായകമാവും. ഇന്ത്യയുടെ ജിഎസ്എല്‍വി വിക്ഷേപണങ്ങളില്‍ നാലെണ്ണം മാത്രമേ പൂര്‍ണ വിജയം കണ്ടിട്ടുള്ളൂ. ജിഎസ്എല്‍വി മാര്‍ക്ക്-3 15 വര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.വന്‍ വിജയകരമായ ഈ വിക്ഷേപണദിനത്തെ ചരിത്രദിവസമെന്നാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിച്ചത്. ജിഎസ്എല്‍വി മാര്‍ക്ക്-3ന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ ട്വിറ്ററിലൂടെ അനുമോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss