|    Nov 22 Thu, 2018 2:16 am
FLASH NEWS

ജിഎച്ച്എസ്എസ് അരീക്കോട് സംസ്ഥാനത്തെ മികച്ച സ്‌കൂള്‍

Published : 30th September 2018 | Posted By: kasim kzm

മലപ്പുറം: സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളുകള്‍ക്ക് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നല്‍കുന്ന ശബരീഷ്് സ്മരാക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി ജിഎച്ച്എസ്എസ് അരീക്കോടിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിനുളള അവാര്‍ഡ് കടുങ്ങപുരം ജിഎച്ച്എസ് സ്‌കൂളിനാണ്്. ജിഎംയുപിഎസ് കാളികാവ് ബസാറിനാണ് രണ്ടാം സ്ഥാനം. സംസ്ഥാനത്തെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009-ല്‍ ആരംഭിച്ച ‘സ്‌കൂള്‍ വിക്കി’ പോര്‍ട്ടല്‍ വിക്കിപീഡിയ മാതൃകയില്‍ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്നതാണ്. പൂര്‍ണമായും മലയാളത്തിലുള്ള സ്‌കൂള്‍ വിക്കി ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്.
2017 മുതല്‍ സ്‌കൂള്‍ കലോല്‍സവങ്ങളിലെ മുഴുവന്‍ രചനാ മല്‍സരങ്ങളുടെ സൃഷ്ടികളും സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാക്കി വരുന്നുണ്ട്. സ്‌കൂളിന്റെ വിവരങ്ങള്‍, ചരിത്രം, പ്രമുഖരായ പൂര്‍വ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ മാപ്പ്, വിവിധ ക്ലബുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാണ്. നിലിവില്‍ 26,952 പേര്‍ അംഗത്വമെടുത്തിട്ടുള്ള സ്‌കൂള്‍ വിക്കിയില്‍ 16,047 ലേഖനങ്ങളുണ്ട്. 2010 ലെ സ്റ്റോക്‌ഹോം ചലഞ്ച് അവാര്‍ഡ്, 2017 ലെ സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും സ്‌കൂള്‍ വിക്കിക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനാര്‍ഹരായവര്‍ക്ക് ട്രോഫിയും പ്രശംസാപത്രവും യഥാക്രമം പതിനായിരം, അയ്യായിരം രൂപയും ലഭിക്കും. വിശ്വപ്രഭ (ചെയര്‍മാന്‍), കെ അന്‍വര്‍ സാദത്ത് (കണ്‍വീനര്‍), ബി അബുരാജ്, രഞ്ജിത് സിജി, ഡോ. പി കെ തിലക് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
അവാര്‍ഡുകള്‍ ഒക്ടോബര്‍ 4ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സമ്മാനാര്‍ഹരായ സ്‌കൂളുകളുടെ പട്ടികയും പേജുകളും ംംം.രെവീീഹംശസശ.ശി ല്‍ ലഭ്യമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss