|    Oct 24 Wed, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജിം മാറ്റിസ് കാബൂളിലെത്തി; പിന്നാലെ റോക്കറ്റ് ആക്രമണം

Published : 28th September 2017 | Posted By: fsq

 

കാബൂള്‍: യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം. മാറ്റിസ് വിമാനത്താവളത്തിലെത്തി മണിക്കൂറുകള്‍ക്കകമാണ് നിരവധി റോക്കറ്റുകള്‍ വിമാനത്താവളത്തിനു സമീപം വന്നുപതിച്ചത്.ഇരുപതിനും മുപ്പതിനും ഇടയില്‍ റോക്കറ്റുകള്‍ വിമാനത്താവള പരിസരത്ത് വന്നു വീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തില്‍  അഞ്ചു സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റു.റോക്കറ്റ് ആക്രമണം കാബൂള്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് സ്ഥിരീകരിച്ചു. അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം മാറ്റിസിന്റെ ആദ്യ സന്ദര്‍ശമാണിത്.  താലിബാനെതിരായ നീക്കത്തില്‍ അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാനായി 3000 സൈനികരെ കൂടി അയക്കുമെന്ന്  യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിലെത്തി മാറ്റിസ് പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായും നാറ്റോ മേധാവി ചീഫ് ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗുമായും ചര്‍ച്ച നടത്തി.മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി  ഐഎഎന്‍സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss