|    Oct 19 Thu, 2017 11:39 pm
Home   >  Todays Paper  >  page 12  >  

ജിംനാസ്റ്റിക്‌സിനെ ജനകീയമാക്കിയ നാദിയാ കൊമനേച്ചി

Published : 21st August 2016 | Posted By: SMR

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നൊരു പെണ്‍കുട്ടി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ നാലാംസ്ഥാനത്തെത്തിയപ്പോള്‍ നാം ഈ നേട്ടത്തിനു കടപ്പെട്ടിരിക്കുന്നത് ഒരു റുമേനിയക്കാരിയോടാണ്. ജിംനാസ്റ്റിക്‌സ് എന്ന കായികയിനത്തെ ലോകത്തിനു മുന്നിലെത്തിച്ചത് നാദിയ കൊമനേച്ചിയെന്ന അദ്ഭുത പ്രതിഭയാണ്.
1961ല്‍ റുമേനിയയിലെ ഒനേസ്റ്റിയിലാണ് കൊമനേച്ചിയുടെ ജനനം. പരിശീലനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് കഠിന പരിശ്രമത്തിലൂടെ കൊമനേച്ചി നേട്ടങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറി.
ജിംനാസ്റ്റിക്കില്‍ ആകെ അനുവദിക്കപ്പെട്ട 10ല്‍ 10 പോയിന്റും നേടിയ ആദ്യത്തെ കായികതാരമായിട്ടാണു കൊമനേച്ചി ചരിത്രത്തില്‍ ഇടംപിടിച്ചത്. 1976ലെ മോണ്‍ട്രില്‍ ഒളിംപിക്‌സിലായിരുന്നു നാദിയയുടെ ഈ ചരിത്രനേട്ടം.
പ്ലാസ്റ്റിക് ഗേള്‍, ലിറ്റില്‍ മിസ് പെര്‍ഫെക്റ്റ് തുടങ്ങിയ പേരിലാണ് അന്ന് 14 വയസ്സ് മാത്രമുണ്ടായിരുന്ന നാദിയ അറിയപ്പെട്ടത്.
പെര്‍ഫെക്റ്റ് 10 എന്ന പോയിന്റ് ഏഴുതവണ ആവര്‍ത്തിച്ച നാദിയ ആദ്യ ഒളിംപിക്‌സില്‍ തന്നെ മൂന്ന് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണു നേടിയത്. പുതുതലമുറയിലെ അത്‌ലറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും അവരെ പരിശീലിപ്പിച്ചും കൊമനേച്ചി ഇന്നും ഈ മേഖലയില്‍ സജീവമായി നിലകൊള്ളുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക