|    Oct 19 Fri, 2018 6:43 pm
FLASH NEWS

ജാസ്മിറയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണം- ജനകീയ കര്‍മസമിതി

Published : 22nd September 2017 | Posted By: fsq

 

മഞ്ചേരി: വാഴക്കാട് ചെറുവായൂര്‍ സ്വദേശി ചീക്കപ്പള്ളി മുഹമ്മദിന്റെ മകള്‍ ജാസ്മിറ(28) ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ജനകീയ കര്‍മ്മ സമിതി. നിലവിലെ അന്വേഷണ സംഘം അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 17ന് ഭര്‍തൃവീടായ പന്തല്ലൂര്‍ ആമക്കാട് പൂവ്വത്തിങ്ങലില്‍ വെച്ചാണ് ജാസ്മിറ തീപ്പൊള്ളലേറ്റ് മരിച്ചത്. മരണത്തില്‍ അന്നു തന്നെ സംശയം തോന്നിയിരുന്നെന്നും മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ മുണ്ടിട്ടു മുറുക്കിയ പാടുകളും കണ്ണില്‍ നിന്നും രക്തം പൊടിഞ്ഞതായും കണ്ടെത്തിയിരുന്നതായി യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു.  മരിക്കുന്നതിന്റെ തലേദിവസം മകള്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തക്ക മാനസിക പ്രയാസമുള്ളതായി തോന്നിയില്ലെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. 2007 ആഗസ്റ്റ് 24ന് പാണ്ടിക്കാട് ആമക്കാട് പൂവ്വത്തിക്കല്‍ മുഹമ്മദ് റാഫിയാണ് ജാസ്മിറയെ വിവാഹം കഴിച്ചത്.  വിവാഹസമയത്ത് നല്‍കിയ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോരെന്നും കൂടുതല്‍ വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഡിവൈഎസ്പിക്കു നേരത്തെ പരാതി നല്‍കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി  കേസന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ലെന്ന് കണ്ടാണ് നാട്ടുകാര്‍ ജനകീയ കര്‍മ്മ സമിതി രൂപീകരിച്ച് രംഗത്തു വന്നത്. സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം പി , എംഎല്‍എ, ഡിജിപി, വനിതാ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കി.കേസില്‍ ജാസ്മിറയുടെ ഭര്‍ത്താവ് മുഹമ്മദ് റാഫിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിയുന്ന മുഹമ്മദ് റാഫിയുടെയും ഒളിവില്‍ കഴിയുന്ന ഭര്‍തൃമാതാവ്  ബീവിക്കുട്ടി, സഹോദരന്‍ ഉമ്മര്‍, സഹോദര ഭാര്യ റിഫാന എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.  എന്നാല്‍ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന്ും ഇത് പൊലീസിന്റെ ഒത്തുകളിയാണെന്നും സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.    വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം, മെമ്പര്‍ അഷ്‌റഫ് കോറോത്ത്, കെ കൃഷ്ണദാസന്‍, ജാസ്മിറയുടെ മാതാപിതാക്കളായ ചീക്കപ്പള്ളി മുഹമ്മദ്, കോലോത്തുംപറമ്പ് ആസ്യ, മക്കളായ ഷാനിദ്, ഇഷ ഫാത്തിമ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss