|    Apr 27 Fri, 2018 1:02 am
FLASH NEWS

ജാസിമിന്റെ ദുരൂഹമരണം: അനിശ്ചിതകാല സത്യഗ്രഹം അഞ്ചാംദിവസത്തിലേക്ക്‌

Published : 23rd March 2018 | Posted By: kasim kzm

മേല്‍പറമ്പ്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി ജാസിമിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്. ഇന്നലെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കടവത്താണ് സത്യഗ്രഹം അനുഷ്ടിച്ചത്. സത്യഗ്രഹത്തിന് ഐക്യദാര്‍ഡ്യവുമായി ജാസിമിന്റെ പിതാവ് ജാഫര്‍, കുടുംബത്തിലെ വനിതകള്‍ ഉള്‍പ്പെടെ 200ഓളം പേരും നാട്ടുകാരും എത്തി. കുടുംബശ്രീ ചെമനാട് പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, സൈഫുദ്ദീന്‍ കെ മാക്കോട്, അഷ്‌റഫ് ഇംഗ്ലീഷ്, നസീര്‍ കൂവ്വത്തൊട്ടി, അസ്‌ക്കര്‍ കീഴൂര്‍, റിയാസ് കീഴൂര്‍, ഉസ്മാന്‍ കീഴൂര്‍, മുനീര്‍ കടവത്ത്, ആപ്പു കടവത്ത്, സലാം കൈനോത്ത്, റഫീഖ് പാണ്ടി, ജലീല്‍ മേല്‍പറമ്പ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss