|    Nov 21 Wed, 2018 10:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജാസിം ഈസയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള ഫയര്‍ഫോഴ്‌സ്

Published : 6th August 2016 | Posted By: SMR

തൃശൂര്‍: ലാന്‍ഡിങിനിടെ തീപിടിച്ച വിമാനത്തിലെ യാത്രക്കാരെ സ്വജീവന്‍ നല്‍കി രക്ഷിച്ച യുഎഇ അഗ്നിശമന സേനാംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് തൃശൂര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ദുബൈ അഗ്നിശമന സേനാഗം ജാസിം ഈസ മുഹമ്മദ് ബലൂഷിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണു തൃശൂര്‍ ഫയര്‍ഫോഴ്‌സ് ഓഫിസിന് മുമ്പില്‍ ജീവനക്കാര്‍ ബാനര്‍ സ്ഥാപിച്ചത്.
ജാസിമിന്റെ സമയോചിത ഇടപെടലാണു മലയാളികളടക്കമുള്ള 282 യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കിയത്. സ്വന്തം ജീവന്‍ അപകടത്തിലാണെന്നു ബോധ്യമുണ്ടായിട്ടും തന്റെ ദൗത്യം നിര്‍വഹിച്ച് ജാസിം സ്വയം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നുവെന്ന് ബാനറില്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് 6:30നാണു സംഭവം. എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss