|    Mar 26 Sun, 2017 11:20 am
FLASH NEWS
Home   >  Sports  >  Cricket  >  

ജാസണ്‍ കൊടുങ്കാറ്റില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു

Published : 1st July 2016 | Posted By: SMR

ലണ്ടന്‍: ഓപണര്‍ ജാസണ്‍ റോയ് കൊടുങ്കാറ്റായപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാമത്തെ കളിയില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. കേവലം 118 പന്തില്‍ 162 റണ്‍സ് അടിച്ചുകൂട്ടിയ ജാസണിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനു തുണയായത്.
42 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 305 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ നേടിയിരുന്നു. കുശാല്‍ മെന്‍ഡിസ് (77), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (67*), ദിനേഷ് ചാണ്ഡിമല്‍ (63), ധനുഷ്‌ക ഗുണതിലക (62) എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി.
മറുപടിയില്‍ ജാസണിന്റെ ഒറ്റയാന്‍പ്രകടനം ലങ്കയെ സ്തബ്ധരാക്കി. 40.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. 13 ബൗണ്ടറികളും മൂന്നു സിക്‌സറും ജാസണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോ റൂട്ടാണ് (65) മറ്റൊരു പ്രധാന സ്‌കോ റര്‍. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന്റെ അപരാജിത ലീഡ് കരസ്ഥമാക്കി.

(Visited 203 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക