|    Nov 16 Fri, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാലിയന്‍വാലാബാഗ് കിണറില്‍ മോഷണം

Published : 22nd June 2017 | Posted By: fsq

 

അമൃത്‌സര്‍: ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ കിണറില്‍ നിന്ന് 3000 രൂപ മോഷ്ടിച്ചു. 1919ല്‍ ബ്രിട്ടിഷ് സൈന്യത്തിന്റെ വെടിവയ്പില്‍ നിന്നും രക്ഷപ്പെടാന്‍ നൂറോളം പേര്‍ ഈ കിണറില്‍ ചാടിയിരുന്നു. 15 അടി ആഴമുള്ള കിണറില്‍ കയര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ഇറങ്ങിയത്. കിണറിന്റെ ഇരുമ്പുവല നശിപ്പിച്ച നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലിസ് പിടിയിലായിട്ടുണ്ട്. പ്രദേശത്തെ രണ്ടു മോഷ്ടാക്കള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായും പോലിസ് സംശയിക്കുന്നു. 1919 ഏപ്രില്‍ 13ന് ബ്രിട്ടിഷ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ച രക്തസാക്ഷികളെ അനുസ്മരിക്കാന്‍ സ്ഥലം സന്ദര്‍ശകര്‍ കിണറില്‍ പണമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss