|    May 30 Tue, 2017 6:44 pm
FLASH NEWS

ജാര്‍ഖണ്ഡ് ബന്ദില്‍ പരക്കെ അക്രമം

Published : 25th April 2016 | Posted By: SMR

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ പുതിയ കുടിയേറ്റനയത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. സമരക്കാര്‍ പൂര്‍വ സിംഗ്ഭം ജില്ലയില്‍ ബസ്സും കുടിവെള്ള ടാങ്കറും കത്തിച്ചു. റോഡില്‍ തീയിട്ടും കല്ലുകള്‍ നിരത്തിയും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനു തൊട്ടുമുമ്പായിരുന്നു ആക്രമണം. ദേശീയ പഞ്ചായത്തീരാജ് ദിവസില്‍ പങ്കെടുക്കാനാണു പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച ബസ്സാണ് അഗ്നിക്കിരയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day