|    Nov 20 Tue, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാര്‍ഖണ്ഡ് തല്ലിക്കൊല: എട്ടുപേര്‍ അറസ്റ്റില്‍

Published : 8th September 2018 | Posted By: kasim kzm

മെദിനിനഗര്‍ (ജാര്‍ഖണ്ഡ്): പലാമു ജില്ലയില്‍ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന കേസില്‍ സ്ത്രീയടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ രണ്ടാഴ്ചയ്‌ത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നു പോലിസ് സൂപ്രണ്ട് ഇന്ദ്രജിത് മഹാത്ത അറിയിച്ചു. തിബിബര്‍ ഗ്രാമത്തില്‍ പ്രതിശ്രുത വധുവിന്റെ വസതിയിലേക്ക് വിവാഹസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയ മൂന്നു പേരാണ് ആക്രമിക്കപ്പെട്ടത്. സംഭവമറിഞ്ഞു പോലിസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss