|    Nov 20 Mon, 2017 1:29 pm
Home   >  Todays Paper  >  page 7  >  

ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനം നിരോധിച്ചു

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയമം പാസാക്കി. പ്രലോഭനങ്ങള്‍ വഴിയോ ബലപ്രയോഗത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നതിനാണ് നിരോധനം. റിലീജ്യസ് ഫ്രീഡം ബില്ല്, 2017ലെ വ്യവസ്ഥകള്‍ അനുസരിച്ച്  ജനങ്ങളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചാല്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷയോ 50,000 രൂപയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ചുമത്തും. പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പെട്ട പെണ്‍കുട്ടികളെ മതംമാറ്റിയാല്‍ നാലു വര്‍ഷത്തെ ജയിലോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. ആഗസ്ത് അവസാന വാരം ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയത്. സ്വമേധയാ മതപരിവര്‍ത്തനം ചെയ്യണമെങ്കില്‍ അക്കാര്യം ജില്ലാഭരണകൂടത്തെ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക